ലാവോസിൽ സൈബർതട്ടിപ്പു കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇന്ത്യൻ എംബസി


വിയന്‍റിയൻ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ സൈബർതട്ടിപ്പു കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇന്ത്യൻ എംബസി. ബോക്കിയോ പ്രവിശ്യയിലെ ഗോള്‍ഡണ്‍ ട്രയാങ്കിള്‍ പ്രത്യേക സാമ്പത്തികമേഖലയിലെ സൈബര്‍തട്ടിപ്പു കേന്ദ്രങ്ങളില്‍ നിർബന്ധപൂർവം ജോലിചെയ്തുവരികയായിരുന്നു ഇവർ. 29 പേരെ പോലീസ് ഇന്ത്യൻ എംബസിയില്‍ എത്തിക്കുകയായിരുന്നു.

18 പേര്‍ നേരിട്ട് എംബസിയിലെത്തി. ഇന്ത്യയിലെ തൊഴില്‍തട്ടിപ്പു സംഘങ്ങളുടെ വാഗ്ദാനങ്ങളില്‍പ്പെട്ടാണ് ഇവരില്‍ ഭൂരിഭാഗവും ലാവോസില്‍ എത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞമാസം ലാവോസിലെത്തിയപ്പോള്‍ ഇന്ത്യക്കാരുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

article-image

dtdft

You might also like

Most Viewed