ബഹ്റൈൻ പാർലമെൻറ് വിദേശകാര്യ സമിതി ചൈനീസ് വൈസ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി
ചൈന സന്ദർശിക്കുന്ന പാർലമെൻറ് വിദേശകാര്യ സമിതി വൈസ് പ്രസിഡൻറ് ഴാങ് ബൗജാനുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻറംഗങ്ങളായ അബ്ദുല്ല ബിൻ ഖലീഫ അൽ റുമൈഹി, ഡോ. മർയം അദ്ദാഇൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കൂടിക്കാഴ്ചയിൽ ചൈനീസ് പാർലമെൻറ് വിദേശകാര്യ സമിതി ഹെഡ് ജിയാങ് ജിൻബിങ്, സമിതിയംഗം വാങ് ഹോങ്ഹോങ് എന്നിവരും സന്നിഹിതരായിരുന്നു. ബഹ്റൈനും ചൈനയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായ നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. വ്യാപാര, സാമ്പത്തിക, രാഷ്ട്രീയ, പാർലമെൻററി, സാമൂഹിക സുരക്ഷ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.
ചൈനീസ് പാർലമെൻറുമായി സഹകരണം ശക്തമാക്കുന്നതിൻറെ ഭാഗമായി ഔദ്യോഗിക ക്ഷണപ്രകാരമാണ് ബഹ്റൈൻ പാർലമെൻറ് വിദേശകാര്യ സമിതി സന്ദർശനം നടത്തിയത്.
hty