ഓസ്ട്രേലിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം
സിഡ്നി: ഓസ്ട്രേലിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മലയാളിക്കു വിജയം. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ സഹോദരൻ ചാൾസ് ആന്‍റണിയുടെ മൂത്ത മകനായ ജിൻസൻ ആന്‍റോ ചാൾസാണു നോർത്തേണ്‍ ടെറിട്ടറി പാർലമെന്‍റിലെ സാൻഡേഴ്സണ്‍ മണ്ഡലത്തിൽനിന്നു വിജയിച്ചത്.
ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായ ജിൻസൻ 60 ശതമാനത്തോളം വോട്ട് നേടിയാണു വിജയിച്ചത്. 2011ൽ നഴ്സായി ഓസ്ട്രേലിയയിൽ എത്തിയ ജിൻസൻ നിലവിൽ ഡോർവിനിൽ ടോപ് എൻഡ് മെന്‍റൽ ഹെൽത്തിൽ ഡയറക്‌ടറും ചാൾസ് ഡാർവിൻ സർവകലാശാലയിൽ അധ്യാപകനുമാണ്.
ddsfdsfs