നേപ്പാളിൽ 40 ഇന്ത്യക്കാരുമായി യാത്രതിരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് 14 മരണം
കാഠ്മണ്ഡു: നേപ്പാളിൽ 40 ഇന്ത്യക്കാരുമായി യാത്രതിരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് പോയ ഉത്തർ പ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് വെള്ളിയാഴ്ച അപകടത്തിൽ പെട്ടത്. തനാഹൂൻ ജില്ലയിലെ ആയ്ന പഹാറയിൽ വെച്ച് മർസ്യാങ്ഡി പുഴയിലേക്ക് മറിയുകയായിരുന്നു. 45 അംഗ പൊലീസ് സംഘവും ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തി.
പൊഖാറ മജേരി റിസോർട്ടിലാണ് യാത്രക്കാർ തങ്ങിയിരുന്നത്. വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായിരുന്നു.