ആഘോഷപരിപാടിക്കിടെ ജർമനിയിൽ കത്തിയാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു


ബർലിൻ: ജർമനിയിലെ സോളിംഗൻ നഗരത്തിൽ ആഘോഷപരിപാടിക്കിടെ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. പ്രാദേശിക ഫെസ്റ്റിവൽ നടക്കുന്നതിനിടെ അജ്ഞാതനായ അക്രമി ആക്രമണം നടത്തുകയായിരുന്നു. നഗരം രൂപീകരിച്ചിട്ട് 640 വർഷം തികഞ്ഞതിന്റെ ആഘോഷപരിപാടികളാണ് നടന്നത്. കത്തിയാക്രമണം നടത്തി ഭീതി പരത്തിയശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

ഞെട്ടിപ്പിക്കുന്ന രാത്രിയാണ് കടന്നുപോയതെന്ന് സോളിംഗൻ മേയർ ടിം കുർസ്ബാച്ച് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മേയർ പറഞ്ഞു. 160,000 ജനങ്ങൾ താമസിക്കുന്ന നഗരമാണ് സോളിംഗൻ. ജർമനിയിലെ വലിയ നഗരങ്ങളായ കൊളോണിനും ഡ്യൂസെൽഡോർഫിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

article-image

asdada

You might also like

Most Viewed