അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമ, ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പ്രതിമ, ഇന്ത്യക്കു പുറത്തെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ എന്നീ ബഹുമതികൾക്കാണ് ഈ പ്രതിമ അർഹമായിരിക്കുന്നത്.
ഹൂസ്റ്റണിലെ ഷുഗർലാൻഡിൽ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാച്യൂ ഓഫ് യൂണിയൻ ഹനുമാൻ മൂർത്തി എന്നാണു പേര്. 151 അടി ഉയരമുള്ള സ്വാതന്ത്ര്യപ്രതിമയാണ് അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രതിമ.
sdfsd