സൂര്യനിൽ ഒറ്റദിവസം 299 സൺ സ്പോട്ട്‌ കാണപ്പെട്ടതായി ശാസ്‌ത്ര ലോകം


വാഷിങ്‌ടൺ: ആഗസ്ത് എട്ടിന് സൂര്യനിൽ 299 സൺ സ്പോട്ട്‌ (സൗരകളങ്കം) കാണപ്പെട്ടതായി ശാസ്‌ത്ര ലോകം. കഴിഞ്ഞ ഇരുപതുവർഷത്തിനിടെയുള്ള റെക്കോഡാണിതെന്ന്‌ അമേരിക്കയിലെ സ്‌പേസ്‌ വെതർ പ്രഡിക്ഷൻ സെന്റർ പറയുന്നു.

സൂര്യനിലെ തീവ്ര കാന്തിക മണ്ഡലം കേന്ദ്രീകരിച്ചുള്ള ഈ പ്രതിഭാസം വർധിച്ചു വരികയാണ്‌. ഇതോടനുബന്ധിച്ചുള്ള സൗര കൊടുങ്കാറ്റുകളും ഏറുന്നു. അതിതീവ്ര സൗരകൊടുങ്കാറ്റുകൾ ബഹിരാശ ഉപഗ്രഹങ്ങൾക്കും ഭൂമിയുടെ കാന്തിക മണ്ഡലത്തിനും ഭീഷണിയാണ്‌. വാർത്താവിനിമയ സംവിധാനങ്ങൾ, വൈദ്യുതി ഗ്രിഡുകൾ എന്നിവയെയും ഇവ ബാധിക്കാറുണ്ട്‌.

article-image

dsfg

You might also like

Most Viewed