ഇറ്റലിയിൽ ആഡംബര നൗക കടലിൽ മുങ്ങി കാണാതായവരിൽ ബ്രിട്ടീഷ് ടെക് വ്യവസായി മൈക് ലിഞ്ചും


സിസിലി (ഇറ്റലി): തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റിനെതുടർന്ന് ആഡംബര നൗക കടലിൽ മുങ്ങി കാണാതായവരിൽ ബ്രിട്ടീഷ് ടെക് വ്യവസായി മൈക് ലിഞ്ചും. മൈക് ലിഞ്ച് ഉള്‍പ്പെടെ ആറുപേരെയാണ് കാണാതായിരിക്കുന്നത്. 11 ബില്യൻ ഡോളർ തട്ടിപ്പിൽ അമേരിക്ക കുറ്റവിമുക്തനാക്കിയ ഓട്ടോണമി കോർപറേഷന്റെ സ്ഥാപകനാണ് 59 വയസ്സുള്ള മൈക്ക് ലിഞ്ച്. കാണാതായവരിൽ ആഗോള ബാങ്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇന്റർനാഷണലിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമറും മൈക്ക് ലിഞ്ചിന്റെ മകൾ ഹന്നയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച രാവിലെ നാലിന് മെഡിറ്ററേനിയൻ ദ്വീപിന്റെ തീരത്തുനിന്ന് 700 മീറ്റർ അകലെ പലേർമോയുടെ കിഴക്ക് പോർട്ടിസെല്ലോ തുറമുഖത്തിന് സമീപമായിരുന്നു അപകടം. തുറമുഖത്ത് നങ്കൂരമിട്ട 56 മീറ്റർ നീളമുള്ള ‘ദി ബയേസിയൻ’ നൗക തീരത്തേക്ക് കടൽ ആഞ്ഞടിച്ചതോടെ കാറ്റിനും മഴക്കും ഇടയിൽപെട്ട് മുങ്ങുകയായിരുന്നു. 10 ജീവനക്കാരും 12 യാത്രക്കാരുമടക്കം 22 പേരാണ് നൗകയിലുണ്ടായിരുന്നത്. ഒരു വയസ്സുകാരിയായ ബ്രിട്ടീഷ് പെൺകുട്ടി ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തി. കപ്പലിലെ പാചകക്കാരന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 50 മീറ്റർ കടലിനടിയിൽ കിടക്കുന്ന നൗകയിലുള്ളവർക്കായി മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിവരികയാണ്.

article-image

zdfdzf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed