മുൻ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അറസ്റ്റിൽ
ധാക്ക: മുൻ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും അവാമി ലീഗ് വനിതാ നേതാവുമായ ദിപു മോനി(58) അറസ്റ്റിൽ. മുതിർന്ന ബിഎൻപി നേതാവിന്‍റെ വീട് ആക്രമിച്ചുവെന്ന കേസിൽ ധാക്കയിൽനിന്നാണ് മോനി പിടിയിലായത്.
ഓഗസ്റ്റ് 15ന് ചന്ദ്പുരിലാണ് മോനിക്കും സഹോദരനും എതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബിഎൻപി ജില്ലാ പ്രസിഡന്‍റ് ഷേഖ് ഫരിദ് അഹമ്മദ് മണിക്കിന്‍റെ വീട് ആക്രമിച്ചുവെന്നാണ് കേസ്. ജൂലൈ 18ന് ആക്രമണം നടന്നപ്പോൾ ചികിത്സയ്ക്കായി മണിക് വിദേശത്തായിരുന്നു.
sdgdsg