ഇത് ഗാസയിൽ വെടിനിർത്തലിനുള്ള അവസാന അവസരമെന്ന് ഇസ്രയേലിനോട് അമേരിക്ക


ടെൽ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള അവസാന അവസരമാണിതെന്ന് ഇസ്രയേലിനോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയയ്ക്കാനുമുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് ടെൽ അവീവിൽ ഇസ്രയേൽ‌ പ്രസിഡന്‍റ് ഇസാക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.

ഗാസ സംഘർഷം ആരംഭിച്ചതിനു ശേഷം ഒൻപതാം തവണയാണ് വെടിനിർത്തൽ കരാർ ചർ‌ച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മിഡിൽ ഈസ്റ്റിലെത്തുന്നത്. അമേരിക്കയുൾപ്പെടെ മധ്യസ്ഥർ ചർ‌ച്ചയിൽ പുരോഗതിയുണ്ടെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബ്ലിങ്കന്‍റെ സന്ദർശനം. എന്നാൽ‌ കരാറിലെ പുതിയ നിർദേശങ്ങളിൽ ഹമാസ് കടുത്ത അതൃപ്തിയാണ് അറിയിച്ചിരിക്കുന്നത്. ഇസ്രയേലും പുതിയ നിർദേശത്തിൽ തൃപ്തരല്ല. പല നിർദേശങ്ങളിലും വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നാണ് ഇസ്രയേൽ നിലപാട്.
ലബനനിലെ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറുടെ വധത്തിനു ശേഷം മേഖലയാകെ സംഘർഷം വ്യാപിച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി എത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഹമാസ് നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40000ൽ അധികം ആളുകളാണ് കഴിഞ്ഞ ഒക്‌ടോബറിന് ശേഷം മാത്രം ഗാസയിൽ കൊല്ലപ്പെട്ടത്.

article-image

rtees

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed