ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി എക്സ്


ബ്രസീലിയ: സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊ റേസുമായുള്ള വടംവലിക്കൊടുവിൽ ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ എക്സ്. ജഡ്ജിയുടെ നടപടികൾ സെൻസർഷിപ്പിനു തുല്യമാണെന്ന് എക്സ് ആരോപിച്ചു. അതേസമയം, ബ്രസീലിയൻ ജനതയ്ക്ക് ഇപ്പോഴും എക്സ് ഉപയോഗിക്കാമെന്നു കന്പനി ഉടമ ഇലോൺ മസ്ക് അറിയിച്ചിട്ടുണ്ട്. ബ്രസീലിലെ തീവ്രവലതുപക്ഷ നിലപാടുകൾ പുലർത്തുന്ന മുൻ പ്രസിഡന്‍റ് ജയിർ ബോൾസൊനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ ബ്ലോക് ചെയ്യണമെന്ന് ജഡ്ജി മൊറേസ് ‍എക്സിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നേരിടുന്ന ഈ അനുയായികൾ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നിത്. ഇതിന്‍റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ജഡ്ജിയെ വിമർശിച്ചു.

റീആക്ടിവേറ്റ് ചെയ്യുന്ന ഓരോ അക്കൗണ്ടിനും 19,774 ഡോളർവച്ച് പ്രതിദിന പിഴ വിധിച്ചുകൊണ്ടാണ് ജഡ്ജി തിരിച്ചടിച്ചത്. എക്സിന്‍റെ ബ്രസീലിയൻ പ്രതിനിധി അറസ്റ്റിലാവുമെന്ന മുന്നറിയിപ്പും ജഡ്ജി നല്കി. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതെന്ന് എക്സ് അധികൃതർ പ്രസ്താവനയിൽ പറയുന്നു. ജഡ്ജി മൊറേസിന്‍റെ നടപടികൾ ജനാധിപത്യത്തിനു നിരക്കാത്തതാണെന്നും അദ്ദേഹം പദവി ഒഴിയണമെന്നും ഇലോൺ മസ്ക് പ്രതികരിച്ചു. ബ്രസീലിലെ തീവ്രവലതുപക്ഷത്തിന്‍റെ ശത്രുവാണ് ജഡ്ജി മൊറേസ്. ജയിർ ബോൾസൊനാരോയ്ക്കെതിരേ അന്വേഷണം നടത്തിയതും പാർലമെന്‍റ് കൈയേറിയ ബോൾസൊനാരോയുടെ അനുയായികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതും ഇതിന് ഉദാഹരണങ്ങളാണ്.

article-image

ddf

You might also like

Most Viewed