വെനസ്വേലയിൽ നിക്കോളാസ് മഡുറോയുടെ തെരഞ്ഞെടുപ്പുവിജയത്തിൽ പ്രതിഷേധം ശക്തം
കാരക്കാസ്: വെനസ്വേലയിൽ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ തെരഞ്ഞെടുപ്പുവിജയത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം രാജ്യത്തുടനീളം പ്രതിപക്ഷ പ്രകടനങ്ങൾ നടന്നു. തലസ്ഥാനമായ കാരക്കാസിലെ പ്രകടനത്തിനു പ്രതിപക്ഷനേതാവ് മരിയ കോറിന മച്ചാഡോ നേതൃത്വം നല്കി. മഡുറോ സർക്കാർ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി മരിയ ഒളിവിൽ കഴിയുകയായിരുന്നു. ജൂലൈ 28ലെ തെരഞ്ഞെടുപ്പിൽ മഡുറോ അധികാരം നിലനിർത്തിയതു ക്രമക്കേട് കാണിച്ചാണെന്ന് ആരോപിക്കപ്പെടുന്നു. പ്രതിപക്ഷപാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായിരുന്ന എഡ്മുണ്ടോ ഗോൺസാലസ് ജയിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ മഡുറോ 52 ശതമാനം വോട്ടു നേടി ജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്ന് യുഎസ്, യൂറോപ്യൻ യൂണിയൻ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവർ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ മഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത പ്രതിഷേധങ്ങൾ നടത്തിവരികയാണ്. മഡുറോയ്ക്കു പിന്തുണയുമായി അദ്ദേഹത്തിന്‍റെ അനുയായികളും പ്രകടനങ്ങൾ നടത്തുന്നുണ്ട്. സുരക്ഷാസേനയുടെ പിന്തുണയും മഡുറോയ്ക്കുണ്ട്. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 2400 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
dgdfg