റഷ്യ-യുക്രയ്ൻ യുദ്ധം തുടങ്ങിയ ശേഷം മോദി ആദ്യമായി ഉക്രെയ്നിലേക്ക്
ന്യൂഡൽഹി: റഷ്യ-യുക്രയ്ൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി മോദി യുക്രെയ്ൻ സന്ദർശനത്തിന്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. മോസ്കോയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് മോദി യുക്രെയ്ൻ സന്ദർശിക്കുന്നത്. യാത്രയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ഈ മാസം മോദി യുക്രെയ്ൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022ൽ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയും ചൈനയും പോലുള്ള സൗഹൃദ രാജ്യങ്ങൾ റഷ്യയുമായി വ്യാപാരം തുടരുകയാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് യു.എസ് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. അതിനിടെ, യുക്രെയ്ൻ സന്ദർശനം ഇന്ത്യ-റഷ്യ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിരിക്കുകയാണ്.
thtrh