പ്രധാനമന്ത്രിയെ പുറത്താക്കി താ‍യ്‌‌ലൻഡ് ഭരണഘടനാകോടതി


ബാങ്കോക്ക്‌: പ്രതിപക്ഷ പാർട്ടി പിരിച്ചുവിട്ടതിനു പിന്നാലെ പ്രധാനമന്ത്രിയെയും പുറത്താക്കി താ‍യ്‌‌ലൻഡിലെ ഭരണഘടനാകോടതി. കൈക്കൂലിക്കേസിൽ ശിക്ഷയനുഭവിച്ച പ്രതിയെ മന്ത്രിയായി നിയമിച്ചതിനാണ്‌ പ്രധാനമന്ത്രി സേതാ തവിസിനെതിരെ നടപടി കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയായി കഴിഞ്ഞ ഏപ്രിലിൽ നിയമിക്കപ്പെട്ട പിചിറ്റ്‌ ചിൻബാൻ ജഡ്‌ജിക്കു കൈക്കൂലി നൽകാൻ ശ്രമിച്ചതിന്‌ 2008ൽ തടവുശിക്ഷ അനുഭവിച്ചിരുന്നു. നിയമനം വിവാദമായതോടെ ചുമതലയേറ്റ്‌ ആഴ്‌ചകൾക്കുള്ളിൽ ചിൻബാൻ രാജിവച്ചു. ചിൻബാനെ മന്ത്രിപദവിയിലേക്ക്‌ നിർദ്ദേശിച്ച തവിസിൻ രാജ്യത്തെ നീതി സംഹിതയ്ക്കെതിരായി പ്രവർത്തിച്ചതിനാലാണ്‌ പ്രധാനമന്ത്രി പദവിയിൽ നിന്നും നീക്കിയത്‌.

പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഉപരിസഭയുടെ അംഗീകാരം ലഭിക്കാത്തതിനാൽ പ്രതിപക്ഷത്തു തുടർന്നിരുന്ന മൂവ്‌ ഫോർവേഡ്‌ പാർടി പിരിച്ചുവിടാൻ 7ന്‌ കോടതി ഉത്തരവിറക്കിയിരുന്നു.

article-image

sgdsfg

You might also like

Most Viewed