ഇസ്രയേലിന് 16,000 കോടി രൂപയുടെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക
വാഷിങ്‌ടൺ: ഇസ്രയേലിന് 20 ബില്യൺ ഡോളറിന്റെ (16,789 കോടി രൂപ) ആയുധങ്ങൾ വിൽക്കാൻ അമേരിക്ക. യുദ്ധവിമാനങ്ങൾ, മധ്യദൂര മിസൈലുകൾ, വെടിക്കോപ്പുകൾ, സൈനിക വാഹനങ്ങൾ എന്നിവ വിൽക്കുവാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകി. ഗാസയിലെ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം.
ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രയേലിന്റെ സൈനികശേഷി വർധിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് കരാർ. യുദ്ധവിമാനങ്ങളും അനുബന്ധ സന്നാഹങ്ങളും നിർമിക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനാൽ 2029ൽ മാത്രമേ ഇവ ഇസ്രയേലിന് കൈമാറുകയുള്ളുവെന്ന് പെന്റഗൺ അറിയിച്ചു.
ghfgh