ഏതൻസിൽ കാട്ടുതീ ആളിപ്പടരുന്നു: പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു
ഏതൻസ്: ഗ്രീസ് തലസ്ഥാനമായ ഏതൻസിൽ കാട്ടുതീ ആളിപ്പടരുന്നു. ആയിരക്കണക്കിന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. ഏതൻസിൻ നിന്നും 32 കിലോ മീറ്റർ വടക്കു മാറി മൗണ്ട് പെന്റലിക്കണിലാണ് കാട്ടുതീ ആളിപ്പടർന്നത്. ഇന്നലെയാണ് പ്രദേശത്ത് കാട്ടുതീ പടർന്നു പിടിച്ചത്. 700 അഗ്നിരക്ഷാ സേനാംഗങ്ങളും 30 എയർക്രാഫ്റ്റുകളും തീയണയ്ക്കുന്നതിന് രംഗത്തുണ്ട്.
തീ ഇപ്പോൾ നിയന്തണവിധേയമാണെന്നാണ് വിവരം. പ്രദേശത്തു നിന്ന് ഒഴിപ്പിച്ചവരെ താൽക്കാലികമായി താമസിപ്പിക്കാൻ വടക്കൻ ഏതൻസിലുള്ള ഒളിമ്പിക് സ്റ്റേഡിയമടക്കം തുറന്നിട്ടുണ്ട്. ഒരു അഗ്നിരക്ഷാസേനാംഗമടക്കം 13 പേരെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. മാരത്തോൺ ടൗണിൽ നിന്നടക്കം ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
fghfhf