ശൈഖ് ഹസീനയുടെ ഇന്ത്യയിലെ താമസം ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ്


ധാക്ക: ബംഗ്ലാദേശിൽ രാജിവെച്ച മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യയിലെ താമസം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈൻ. ഒരാൾ മറ്റൊരു രാജ്യത്ത് താമസിക്കുന്നത് എങ്ങനെ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയും ബംഗ്ലാദേശും പൊതുതാൽപര്യങ്ങളുള്ള രാജ്യങ്ങളാണ്. അത് തുടരും. എല്ലാക്കാലവും ഇന്ത്യയുമായി നല്ല ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കവെ, ഹസീനയെ തിരികെ എത്തിക്കുന്നതിന്റെ സാധ്യത വാർത്ത ലേഖകർ ആരാഞ്ഞിരുന്നു. ഇക്കാര്യം നിയമ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, പ്രക്ഷോഭത്തിനിടെ നിയമപാലകരിൽനിന്ന് കൊള്ളയടിച്ചതും മറ്റുമായ അനധികൃത തോക്കുകൾ ആഗസ്റ്റ് 19നകം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ തിരിച്ചേൽപിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണസംവിധാനം ആവശ്യപ്പെട്ടു. 19നുശേഷം ആയുധങ്ങൾക്കായി വ്യാപക തിരച്ചിൽ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേശകൻ റിട്ട. ബ്രിഗേഡിയർ ജനറൽ സഖാവത് ഹുസൈൻ അറിയിച്ചു.

article-image

dsgdfsg

You might also like

Most Viewed