ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അമേരിക്കയുടെ സുരക്ഷയ്ക്ക് അപകടം: ജോ ബൈഡൻ
വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അത് അമേരിക്കയുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ . സി.ബി.എസ് ന്യൂസ് ചീഫ് ഇലക്ഷൻ കാമ്പയിൻ കറസ്‌പോണ്ടന്റായ റോബർട്ട് കോസ്റ്റയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ നിന്ന് പിന്മാറാൻ ഡെമോക്രാറ്റുകൾ തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു.
ട്രംപിനെതിരായ സി.എൻ.എന്നിലെ സംവാദ പരാജയത്തെത്തുടർന്ന് ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു നേരെ ഡെമോക്രാറ്റ് അംഗങ്ങളും അനുയായികളും എതിർപ്പ് ഉയർത്തുകയും തുടർന്ന് ബൈഡൻ പിന്മാറുകയുമായിരുന്നു. പിന്നീട് ഡെമോക്രാറ്റിക് പാർട്ടി നോമിനിയായി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നാമനിർദേശം ചെയ്യുകയായിരുന്നു.
fgfg