ബ്രസീലിൽ വിമാനം തകർന്നുവീണ് 62 മരണം


സാവോ പോളോ: ബ്രസീലിൽ സാവോ പോളോയിലെ വിൻഹെഡോ നഗരത്തിൽ വിമാനം തകർന്നുവീണ് 62 മരണം. ബ്രസീൽ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എ.ടി.ആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 58 യാത്രക്കാരും നാല് ജീവനക്കാരുമായി പരാനയിലെ കസ്കാവലിൽനിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്ക് പോവുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണതെന്ന് റിപ്പോർട്ടുണ്ട്.

വിമാനം വീഴുന്നതിന്റെയും പ്രദേശത്തുനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസമയത്ത് തെക്കൻ ബ്രസീലിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്ന പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സദസ്സിനോട് ഒരു മിനിറ്റ് മൗനം ആചരിക്കാൻ അഭ്യർഥിച്ചു.

article-image

dfghfh

You might also like

Most Viewed