ബംഗ്ലാദേശിൽ നിന്ന് 7,200 ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി


ന്യൂഡൽഹി: സ്ഥിതിഗതികൾ അതിരൂക്ഷമായ സാഹചര്യത്തിൽ ബംഗ്ലാദേശിൽ നിന്ന് 7,200 ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രേഖ മൂലമുള്ള ചോദ്യത്തിന് രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ലഭ്യമായ രേഖകൾ പ്രകാരം 9,000ത്തിലധികം വിദ്യാർത്ഥികളടക്കം 19,000 ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ചിറ്റഗോംഗ്, രാജ്ഷാഹി, സിൽഹെറ്റ്, ഖുൽന എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളും ഇന്ത്യൻ പൗരന്മാരുടെ മടങ്ങി വരവിന് സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ലാൻഡ് പോർട്ടുകളിലും എയർപോർട്ടുകളിലും എത്തുന്ന നമ്മുടെ പൗരന്മാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ അധികാരികളും പരസ്പരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതിനു പിന്നാലെ ബംഗ്ലാദേശിൽ അക്രമം വർധിച്ചിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed