മദ്യപിച്ച് വാഹനമോടിച്ചു; ബി.ടി.എസ്. ഗായകന്‍ ഷുഗയുടെ ലൈസൻസ് റദ്ദാക്കി
സിയോൾ: സിയോൾ പൊലീസ് ട്രാഫിക് നിയമം ലംഘിച്ച് മദ്യപിച്ച് വാഹനമോടിച്ച ബി.ടി.എസ്. ഗായകന്‍ ഷുഗയുടെ ലൈസൻസ് റദ്ദാക്കി. സംഭവത്തിൽ ഗായകൻ മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെയാണ് ഷുഗ പൊലീസിന്‍റെ പിടിയിലായത്. വീടിന് അടുത്ത് വണ്ടി പാര്‍ക്ക് ചെയ്യുന്നതിനടയില്‍ വീഴുകയും സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുകയുമായിരുന്നു. ഷുഗയുടെ ശരീരത്തില്‍ ആല്‍ക്കഹോള്‍ കണ്ടന്‍റ് കണ്ടെത്തി. അത് അദ്ദേഹത്തിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ മാത്രമുള്ള ലെവലില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഉടൻ ഗായകനു മേല്‍ പിഴ ചുമത്തുകയും ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു.
സിയോള്‍ യോങ്‌സാന്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് ഷുഗക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ഷുഗയുടെ ഏജന്‍സിയായ ബിഗ് ഹിറ്റ് മ്യൂസിക് ക്ഷമാപണം നടത്തി.പിന്നാലെ വേവേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഷുഗയും ആരാധകരോട് മാപ്പ് പറഞ്ഞു.
വിഖ്യാത ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡ് ആണ് ബി.ടി.എസ്. നിലവില്‍ രാജ്യത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത സൈനിക സേവനത്തിന്‍റെ ഭാഗമായി സോഷ്യല്‍ സര്‍വിസ് ഏജന്‍റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന സംഭവം ഷുഗയുടെ സോഷ്യല്‍ സര്‍വിസിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
dsfsdfs