പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ശ്രീലങ്കയിൽ നമൽ രാജപക്‌സെ സ്ഥാനാർഥി
കൊളംബോ: സെപ്റ്റംബർ 21ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീലങ്കയിൽ രാജപക്‌സെ കുടുംബത്തിലെ അനന്തരാവകാശിയായ നമൽ രാജപക്‌സെ മത്സരിക്കും. ശ്രീലങ്കൻ പീപ്ൾസ് ഫ്രണ്ട് (എസ്.എൽ.പി.പി) സ്ഥാനാർഥിയാണ് ഈ 38കാരൻ. ജനറൽ സെക്രട്ടറി സാഗര കാര്യവാസം പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. നമലിന്റെ സ്ഥാനാർഥിത്വത്തിലൂടെ രാജപക്സെ കുടുംബം റനിൽ വിക്രമസിംഗെക്ക് നൽകിവന്ന പിന്തുണക്കും അന്ത്യമായി.
നമലിന്റെ രംഗപ്രവേശം തെരഞ്ഞെടുപ്പിനെ ചതുഷ്‌കോണ മത്സരമാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ, പ്രസിഡന്റ് റനിൽ വിക്രമസിംഗെ, പ്രധാന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, മാർക്സിസ്റ്റ് ജെ.വി.പി നേതാവ് അനുര കുമാര ദിസനായകെ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ആഗസ്റ്റ് 15 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
xcgxg