ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് അമേരിക്ക


വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് അറിയിച്ച് അമേരിക്ക. “ഞങ്ങൾ ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്‍റെ നേതാവായി മുഹമ്മദ് യൂനസിനെ നിയമിച്ചത് ഞങ്ങൾ വ്യക്തമായി കണ്ടു.”-യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റെ വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗ്ലാദേശിൽ ദീർഘകാല സമാധാനവും രാഷ്ട്രീയ സ്ഥിരതയും സ്ഥാപിക്കുന്നതിൽ ഇടക്കാല സർക്കാർ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും മില്ലർ കൂട്ടിച്ചേ‌ത്തു.

ഇടക്കാല ഗവൺമെന്‍റിനെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ജനാധിപത്യ തത്വങ്ങൾ, നിയമവാഴ്ച, ബംഗ്ലാദേശി ജനതയുടെ ഇഷ്ടം എന്നിവയെ മാനിക്കണം. ബംഗ്ലദേശിന്‍റെ ഇടക്കാല ഗവൺമെന്‍റിനെ നയിക്കാൻ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് സമ്മതിച്ചതായി ഞങ്ങൾ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

article-image

sdgdx

You might also like

Most Viewed