നൊബേൽ പുരസ്കാര ജേതാവ് സുംഗ് ദാവോ ലീ അന്തരിച്ചു
തായ്പേയ്: നൊബേൽ പുരസ്കാര ജേതാവായ ചൈനീസ്-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ സുംഗ് ദാവോ ലീ (97) അന്തരിച്ചു. നൊബേൽ സമ്മാനം നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഞായറാഴ്ച സാൻഫ്രാൻസിസ്കോയിലെ വസതിയിലായിരുന്നു അന്ത്യം. കണികാ ഭൗതികശാസ്ത്ര രംഗത്തെ മഹാരഥന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1962 മുതൽ അമേരിക്കൻ പൗരത്വമുള്ള ലീ, ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ പ്രഫസറായിരുന്നു. 1926 നവംബർ 24 ന് ഷാംഗ്ഹായിലാണ് ലീ ജനിച്ചത്. 1953ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്‍റ് പ്രഫസറായി ചേർന്ന ലീ മൂന്നു വർഷത്തിനു ശേഷം, 29-ാം വയസിൽ, സർവകലാശാലയുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രഫസറായി.
വിവിധ ക്വാണ്ടം പ്രതിഭാസങ്ങളെ പഠിക്കുന്നതിന് ‘ലീ മോഡൽ’ എന്നറിയപ്പെടുന്ന മാതൃക അദ്ദേഹം വികസിപ്പിച്ചെടുത്തു. 1957ൽ ചെൻ ലിംഗ് യാംഗിനൊപ്പം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി. 31-ാം വയസിൽ നൊബേൽ ലഭിക്കുമ്പോൾ ഈ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞനെന്ന ബഹുമതിക്കും അർഹനായി.
sdfsdf