ബംഗ്ലാദേശില്‍ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു; ഇന്ത്യയിൽ അഭയം തേടിയെന്ന് റിപ്പോർട്ടുകൾ


ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു. ഇതിന് പിന്നാലെ തലസ്ഥാന നഗരമായ ധാക്കയിൽ നിന്ന് സൈനിക ഹെലികോപ്റ്റർ വഴി ഹസീന രാജ്യം വിട്ടു. ഹസീന ഇന്ത്യയിൽ അഭയം തേടിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിലവിൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതി കൈയടക്കിയെന്നാണ് വിവരം.

ആയിരക്കണക്കിന് ആളുകൾ ബലം പ്രയോഗിച്ച് അകത്ത് കടക്കുകയായിരുന്നു. ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. ആഴ്ചകൾക്കു മുമ്പ് സർക്കാർ സർവീസിലെ ക്വാട്ട സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150 ലധികം പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. കലാപം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം നൽകിയിരുന്നു.

article-image

േ്ുൂ്േു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed