ബംഗ്ലാദേശിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംഘർഷം രൂക്ഷം; നൂറോളം പേർ കൊല്ലപ്പെട്ടു


ധാക്ക: ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ സംഘർഷത്തിൽ 14 പോലീസുകാരടക്കം നൂറോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 300ഓളം പോലീസുകാരും ഉൾപ്പെടുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയും സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവർക്ക് നീതിയും ആവശ്യപ്പെട്ടാണ് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ’ പ്രവർത്തകർ തെരുവിലിറങ്ങിയത്. രാജ്യത്തുടനീളമുള്ള ഏറ്റുമുട്ടലുകളിലും വെടിവെപ്പുകളിലും 98 പേർ കൊല്ലപ്പെട്ടതായി ബംഗാളി ഭാഷാ പത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയ്തു.

ഷാബാഗ്, ഷാനിർ അഖ്ര, നയാബസാർ, ധൻമോണ്ടി, സയൻസ് ലബോറട്ടറി, പൾട്ടൻ, പ്രസ് ക്ലബ്, മുൻഷിഗഞ്ച് എന്നിവിടങ്ങളിൽ നിന്നെല്ലാം അക്രമം റിപ്പോർട്ട് ചെയ്യുന്നതായി പത്രം പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആറു മുതൽ ബംഗ്ലാദേശിലുടനീളം പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സർക്കാർ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ബംഗ്ലാദേശിലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിനെതുടർന്ന് പ്രധാന ഹൈവേകളിലും തലസ്ഥാന നഗരത്തിനകത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു. പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനുകളും പെട്ടികളും ഭരണകക്ഷി ഓഫീസുകളും അവരുടെ നേതാക്കളുടെ വസതികളും ആക്രമിക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, മെസഞ്ചർ, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.
4 ജി മൊബൈൽ ഇന്റർനെറ്റ് അടച്ചുപൂട്ടാൻ മൊബൈൽ ഓപ്പറേറ്റർമാരോട് ഉത്തരവിട്ടതായും പത്രം കൂട്ടിച്ചേർത്തു. അതിനിടെ, ദേശീയ സുരക്ഷ നയരൂപീകരണ അതോറിറ്റി യോഗം ഹസീന ഗാനഭബനിൽ വിളിച്ചു ചേർത്തതായി പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. ആർമി, നേവി, എയർഫോഴ്സ്, പോലീസ്, ആർഎബി, ബിജിബി, മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ തലവന്മാർ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വീണ്ടും അക്രമം വ്യാപിച്ച സാഹചര്യത്തിലാണ് യോഗം. നാർസിംഗ്ഡിയിൽ ഭരണകക്ഷി അനുഭാവികളും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് അവാമി ലീഗ് നേതാക്കളും പ്രവർത്തകരും മർദനമേറ്റ് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ, സായുധ സേനയെ ബാരക്കുകളിലേക്ക് തിരിച്ചയക്കാൻ മുൻ മുതിർന്ന സൈനിക ജനറലുകളുടെ ഒരു സംഘം ഞായറാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ധാക്കയിലെ മിക്ക കടകളും മാളുകളും അടഞ്ഞുകിടന്നു.

article-image

ുപിപിപ

You might also like

Most Viewed