വെള്ളപ്പൊക്കം; ഉത്തരകൊറിയയെ സഹായിക്കുമെന്ന് റഷ്യ
സോൾ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന ഉത്തരകൊറിയയെ സഹായിക്കാൻ റഷ്യ. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് അയച്ച സന്ദേശത്തിലാണ് റഷ്യൻ പ്രസിഡണ്ട് വ്ലാഡമിർ പുടിൻ ഇക്കാര്യമറിയിച്ചത്. ജൂലൈ 27ന് പെയ്ത റെക്കോഡ് മഴയിൽ ചൈനയോട് ചേർന്നുള്ള രാജ്യത്തിന്റെ വടക്കൻ മേഖലയിൽ കനത്ത നാശനഷ്‌ടമുണ്ടായി.
വെള്ളപ്പൊക്കത്തിൽ 1,500 പേർ മരിച്ചെന്നൊ കാണാതായെന്നൊ കരുതപ്പെടുന്നു. നാലായിരത്തോളം വീടുകൾ തകർന്നുവെന്നും അയ്യായിരത്തോളം പേർ ഒറ്റപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. പ്രളയമേഖലയിൽ കിം നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. എന്നാൽ പ്രളയക്കെടുതിയെ കുറിച്ച് ദക്ഷിണ കൊറിയ അവാസ്തവ പ്രചാരണം നടത്തുന്നതായി ഉത്തരകൊറിയൻ വാർത്താഏജൻസി കുറ്റപ്പെടുത്തി.
sdfdsf