ഏഴ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിൽനിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവളിച്ച് വെനസ്വേല
കരാക്കസ്: നിക്കോളാസ് മഡൂറോയുടെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാത്ത ഏഴ് ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിൽനിന്ന് നയതന്ത്രജ്ഞരെ തിരിച്ചുവളിച്ച് വെനസ്വേല. അർജന്റീന, ചിലി, കോസ്‌റ്റാ റിക്ക, പെറു, പാനമ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഉറുഗ്വേ എന്നിവങ്ങളിൽനിന്നാണ് നയതന്ത്രജ്ഞരെ പിൻവലിക്കുന്നത്. വെനസ്വേലയിലെ ഈ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു.
ഒരു രാജ്യത്തിന്റെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അംഗീകരിക്കാത്തത് ആ രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ, പെറുവിലെ വെനസ്വേലൻ നയതന്ത്രജ്ഞർ 72 മണിക്കൂറിനിടം രാജ്യംവിടണമെന്ന് വിദേശ മന്ത്രാലയം ഉത്തരവിറക്കി.
dfyd