ഹമാസ് സൈനിക തലവൻ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അവകാശപ്പെട്ടു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ ദെയ്ഫ് ഉൾപ്പെടെ 90 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, ദെയ്ഫിന്‍റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് ദെയ്ഫ്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ഭീകരർ ബന്ദിയാക്കുകയും ചെയ്തു.
ദെയ്ഫിന്‍റെ മരണം ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ നിർണായകമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവാവ് ഗാലന്‍റ് പറഞ്ഞു. “ഹമാസ് ശിഥിലമാകുകയാണ്. കീഴടങ്ങുകയാണ് ഹമാസ് തീവ്രവാദികൾക്കുള്ള ഏക മാർഗം. അല്ലെങ്കിൽ അവരെ തുടച്ചുനീക്കും”-ഗാലന്‍റ് കൂട്ടിച്ചേർത്തു.
sergtrsdg