ഇറാൻ പ്രസിഡന്റായി മസൂദ് പെസഷ്‌ക്യൻ അധികാരത്തിൽ

ഇറാൻ പരമാധികാരി അയത്തൊള്ള ഖമനേയിയുടെ അംഗീകാരം ലഭിച്ചതോടെ രാജ്യത്തിന്റെ പ്രസിഡന്റായി മസൂദ് പെസഷ്‌ക്യൻ അധികാരമേറ്റു. ഞായറാഴ്‌ച നടന്ന ചടങ്ങിൽ യൂറോപ്യൻ രാജ്യങ്ങളെയും ഇസ്രയേലിനെയും വിമർശിച്ച അയത്തൊള്ള, ഇറാനെ പിന്തുണയ്ക്കുന്ന സഖ്യരാജ്യങ്ങൾക്ക് പരമപ്രാധാന്യം നൽകണമെന്ന് പെസഷ്‌ക്യനോട് നിർദേശിച്ചു. യാഥാസ്ഥിതികരായ മൂന്നു സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് പരിഷ്‌കരണവാദിയായ പെസഷ്‌ക്യൻ തെരഞ്ഞെടുക്കപ്പെട്ടത്.
നിയമവാഴ്‌ചയും തുല്യതയും ഉറപ്പാക്കുമെന്നും കാര്യക്ഷമമായ വിദേശനയം രൂപീകരിക്കുമെന്നും പെസഷ്‌ക്യൻ അറിയിച്ചു. തുടർന്ന്, മുഹമ്മദ് റെസ ആരെഫിനെ വൈസ് പ്രസിഡന്റായി നിയോഗിച്ചു.
ൈാൂാൈൂ