പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ സംഘർഷം; 30 പേർ കൊല്ലപ്പെട്ടു

പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പാക്തുംഖ്വ പ്രവിശ്യയിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ തുടരുന്ന സായുധ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 145 ഓളം പേർക്ക് പരിക്കേറ്റു. അപ്പർ കുറാം ജില്ലയിൽപ്പെട്ട ബൊഷെര ഗ്രാമത്തിലാണു സംഭവം. അഞ്ചു ദിവസം മുന്പ് ഷിയ, സുന്നി ഗോത്രവിഭാഗങ്ങൾ തമ്മിൽ ഭൂമി തർക്കത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷം സായുധ കലാപമായി മാറുകയായിരുന്നു.
ഗോത്രവിഭാഗം നേതാക്കളുമായി സൈനികനേതൃത്വവും പോലീസും ജില്ലാഭരണകൂടവും നടത്തിയ ചർച്ചയിൽ സമാധാനത്തിന് സാധ്യത തെളിഞ്ഞെങ്കിലും സംഘർഷം തുടരുകയാണ്.
േ്ിേ്ി