കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് ബറാക് ഒബാമ

ഷിക്കാഗോ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വൈസ് പ്രസിഡന്‍റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. കമലയുടെ വിജയത്തിനു കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഒബാമയും ഭാര്യ മിഷേലും അറിയിച്ചു.
സ്ഥാനാർഥിത്വം ഉപേക്ഷിക്കാൻ തയാറായ പ്രസിഡന്‍റ് ജോ ബൈഡനെ ഒബാമ മുന്പ് പ്രശംസിച്ചിരുന്നെങ്കിലും കമലയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്നതു നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
sdfsdf