യുഗാണ്ടയിൽ അഴിമതിക്കെതിരെ പ്രതിഷേധം; അറുപതോളം പേർ അറസ്റ്റിൽ


കംപാല: യുഗാണ്ടൻ അധികാരികളുടെ അഴിമതിക്കെതിരേ തലസ്ഥാനമായ കംപാലയിൽ പ്രതിഷേധം ശക്തം. അറുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ സോഷ്യൽ മീഡിയ വഴിയാണു പ്രതിഷേധപ്രകടനം ആസൂത്രണം ചെയ്തത്. പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ തീകൊണ്ടാണു കളിക്കുന്നതെന്നു പ്രസിഡന്‍റ് യൊവേരി മുസവേനി മുന്നറിയിപ്പു നല്കി. നാലു പതിറ്റാണ്ടായി ഇദ്ദേഹമാണു യുഗാണ്ട ഭരിക്കുന്നത്.

കെനിയയിൽ കഴിഞ്ഞമാസം ഒട്ടേറെപ്പേർ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവിൽ, വിവാദമായ നികുതിവർധനാ നീക്കം പ്രസിഡന്‍റ് വില്യം റൂട്ടോ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഗാണ്ഡയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

article-image

sdfsdf

You might also like

Most Viewed