ഡോണൾഡ് ട്രംപിന്റെ പ്രചാരണ പരിപാടികൾ ഇനി അടച്ചിട്ട വേദികളിൽ


വാഷിംഗ്ടൺ ഡിസി: വധശ്രമം നേരിട്ടതിന്റെ പശ്ചാത്തലത്തിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇനി തുറന്ന വേദികളിൽ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ നടത്തില്ലെന്നു റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പരിപാടികൾ അടച്ചിട്ട വേദികളിൽ നടത്താൻ ട്രംപിന്‍റെ പ്രചാരണവിഭാഗം തീരുമാനിച്ചു.

നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രംപ് തുറന്ന വേദികളിൽ നൂറുകണക്കിനു റാലികൾ നടത്തിയിട്ടുണ്ട്. ഈ മാസം 13നു പെൻസിൽവേനിയയിൽ നടത്തിയ റാലിക്കിടെ ട്രംപിന്‍റെ വലത്തേ ചെവിയിൽ വെടിയേറ്റ സാഹചര്യത്തിൽ ട്രംപിനു അമേരിക്കൻ പ്രസിഡന്‍റുമാർക്ക് സുരക്ഷ നല്കുന്ന സീക്രട്ട് സർവീസ് ഏജൻസിയുടെ മേധാവി കിംബർലി ചീറ്റ്‌ൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

article-image

sgdfg

You might also like

Most Viewed