നേപ്പാൾ വിമാനാപകടം; 18 മൃതദേഹങ്ങളും കണ്ടെടുത്തു, പൈലറ്റ് രക്ഷപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
്േിേ്ി