ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനം
ബെയ്ജിംഗ്: ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്തുന്നു. മുന്പുണ്ടായിരുന്ന ജനസംഖ്യാനിയന്ത്രണം മൂലം പണിയെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി പ്ലീനത്തിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടായത്. നിലവിൽ വെള്ളക്കോളർ ജോലികളിൽ പുരുഷന്മാർക്ക് 60ഉം വനിതകൾക്ക് 55ഉം ആണു വിരമിക്കൽ പ്രായം. അഞ്ചു വർഷത്തിനുള്ളിൽ ഇതു കൂട്ടിക്കൊണ്ടുവരാനാണു തീരുമാനം.
65 വയസ് വരെയെങ്കിലും തൊഴിലെടുക്കാൻ അനുവദിക്കുമെന്നാണു സൂചന. പ്രായമായവരുടെ എണ്ണത്തിനൊപ്പം പെൻഷൻ ബാധ്യത വർധിച്ചുവരുന്നതും കണക്കിലെടുത്താണ് കമ്യൂണിസ്റ്റ് ഭരണകൂടം ഈ നടപടികൾക്കു മുതിരുന്നത്. വിരമിക്കൽപ്രായം ഉയർത്തുന്ന കാര്യം കുറച്ചു വർഷങ്ങളായി പരിഗണനയിലുണ്ടായിരുന്നു.
ോ്േിേി