ബംഗ്ലാദേശ് സാധാരണനിലയിലേക്ക്


ധാക്ക: സംവരണനയം സുപ്രീംകോടതി തിരുത്തിയതോടെ ബംഗ്ലാദേശ് സാധാരണനിലയിലേക്ക്. സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ നൂറ്റന്പതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമായില്ല. 48 മണിക്കൂറിനകം ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ചില വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. പ്രക്ഷോഭകാരികൾക്ക് പ്രതിപക്ഷ പാർ‌ട്ടിയായ ബിഎൻപിയുടെ പിന്തുണയുണ്ട്. ഇന്നലെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഒരിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്കു സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതോടെയാണ് ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംവരണം അഞ്ചു ശതമാനമാക്കി സുപ്രീംകോടതി വെട്ടിക്കുറിച്ചു. സുപ്രീംകോടതി വിധിയോടെ 93 ശതമാനം ജോലികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കും. രണ്ടു ശതമാനം സംവരണം ഗോത്രവർഗ ന്യൂനപക്ഷങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കുമായി നീക്കിവച്ചിട്ടുണ്ട്.

article-image

sgfsg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed