ക്രൊയേഷ്യയിലെ വയോജന കെയർ ഹോമിൽ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു
സാഗ്രെബ്: മധ്യ ക്രൊയേഷ്യയിലെ വയോജന കെയർ ഹോമിൽ അക്രമി നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ഡാരുവാർ പട്ടണത്തിലാണു സംഭവം. അഞ്ചു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽവച്ചുമാണു മരിച്ചത്.
കെയർ ഹോമിലെ അന്തേവാസികളായ അഞ്ചു പേരും ഒരു ജോലിക്കാരനുമാണു കൊല്ലപ്പെട്ടത്. വെടിവയ്പിനുശേഷം രക്ഷപ്പെട്ട അക്രമിയെ ഡാരുവാർ പട്ടണത്തിൽനിന്നു പിടികൂടി. അന്പത്തിയൊന്നുകാരനായ അക്രമി മുൻ പോലീസുകാരനാണ്. 991-95 കാലത്ത് ക്രൊയേഷ്യൻ യുദ്ധത്തിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലൊരാൾ അക്രമിയുടെ അമ്മയാണെന്ന് റിപ്പോർട്ടുണ്ട്.
ddfx