നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിച്ചു


കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിച്ചു. അദ്ദേഹം അവതരിപ്പിച്ച വിശ്വാസവോട്ടിനെ 188 അംഗങ്ങൾ പിന്തുണച്ചപ്പോൾ 74 പേർ എതിർത്തു. എഴുപത്തിരണ്ടുകാരനായ ശർമ ഒലി നാലാം തവണയാണ് പ്രധാനമന്ത്രിയാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. ഒലിയുടെ സിപിഎൻ-യുഎംഎൽ പാർട്ടി നേപ്പാളി കോൺഗ്രസുമായി ചേർന്നാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഒലിയുടെ പിന്തുണയിൽ പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ ആയിരുന്നു മുൻ പ്രധാനമന്ത്രി. നേപ്പാളി കോൺഗ്രസുമായി ധാരണ ഉണ്ടാക്കിയ ഒലി പിന്തുണ പിൻവലിച്ചതോടെ പ്രചണ്ഡ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു.
ഇതിനിടെ ഒലിയെ പ്രധാനമന്ത്രിയായി നിയമിച്ചതിൽ ഭരണഘടനാ ലംഘനമുണ്ടായി എന്നാരോപിക്കുന്ന ഹർജി നേപ്പാളി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

article-image

ewrwerewr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed