അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ജോ ബൈഡൻ പിന്മാറി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായ ജോ ബൈഡൻ പിന്മാറി. എക്സിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. തീരുമാനം രാജ്യത്തിന്‍റെയും ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്ന് വാർത്താക്കുറിപ്പിൽ ബൈഡൻ അറിയിച്ചു. തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്‍റെ പിന്മാറ്റം.
ബൈഡൻ ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രായവും അനാരോഗ്യവും മൂലം ബൈഡന്‍റെ സ്ഥാനാർഥിത്വത്തിൽ വ്യാപകമായ എതിർപ്പുകളുണ്ടായിരുന്നു.
sdfsdf