ഹെയ്‌തി തീരത്ത് ബോട്ടിന് തീപിടിച്ച് 40 അഭയാർഥികൾ കൊല്ലപ്പെട്ടു


പോർട്ട് ഓ പ്രിൻസ് : കരീബിയൻ രാജ്യമായ ഹെയ്‌തിയുടെ തീരത്ത് ബോട്ടിന് തീപിടിച്ച് 40 അഭയാർഥികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. ഹെയ്‌തിയിൽ നിന്ന് തുർക്കിയിലേക്കും കൈക്കോസിലേക്കും 80-ൽ അധികം കുടിയേറ്റക്കാരെയും വഹിച്ച് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇൻർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനാണ് (ഐഒഎം) ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ബോട്ടിലുണ്ടായിരുന്ന ആളുകൾ മെഴുകുതിരികൾ കത്തിക്കാൻ തീപ്പെട്ടി ഉപയോഗിച്ചതോടെ ഗ്യാസോലിൻ നിറച്ച ഡ്രമ്മുകൾക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ബുധനാഴ്‌ചയാണ് കപ്പൽ ഹെയ്‌തിയിൽ നിന്ന് പുറപ്പെട്ടത്. അപകടത്തിൽപ്പെട്ട 41 പേരെ ഹെയ്‌തിയുടെ തീരസംരക്ഷണ സേന രക്ഷിച്ചതായും ഐഒഎം അറിയിച്ചു. മതിയായ സുരക്ഷകളില്ലാതെ കുടിയേറ്റത്തിന് ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഹെയ്‌തിയിലെ ഐഒഎം ചീഫ് ഓഫ് മിഷൻ ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ അഭിപ്രായപ്പെട്ടു.
ഈ വർഷമാദ്യം ഹെയ്‌തിയിൽ ഗുണ്ട സംഘങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാണ്. ഹെയ്‌തിയിലെ ആഭ്യന്തര സംഘർഷം ആൾകൂട്ട അക്രമങ്ങളിലേക്കും അതുവഴി ആരോഗ്യ മേഖല അടക്കമുള്ള സംവിധാനങ്ങളുടെ തകർച്ചയിലേക്കും കൂപ്പുകുത്തി. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും ഹെയ്‌തിയിൽ രൂക്ഷമാണ്. ഇതിനാൽ നിരവധി ഹെയ്‌തിക്കാരാണ് രാജ്യത്തിന് പുറത്ത് കടക്കാൻ അപകടകരമായ യാത്രകൾ നടത്തുന്നത്.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed