ബ്രിട്ടനിൽ പ്രതിപക്ഷത്തേക്ക് ഋഷി സുനകിനു പകരം പ്രീതി പട്ടേൽ മത്സരിക്കും
ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിക്കുമുന്നിൽ അധികാരം നഷ്ടപ്പെട്ട് പ്രതിപക്ഷത്തായ കൺസർവേറ്റിവുകളുടെ നേതൃസ്ഥാനത്തേക്ക് മുൻപ്രധാനമന്ത്രി ഋഷി സുനകിനു പകരം പ്രീതി പട്ടേൽ മത്സരിക്കും. എസക്സിലെ വിറ്റ്ഹാമിൽനിന്ന് മികച്ച ഭൂരിപക്ഷത്തിന് പ്രീതി പട്ടേൽ ജയം പിടിച്ചിരുന്നു. എന്നാൽ, ഏറെയായി സുരക്ഷിത താവളമായി സൂക്ഷിച്ച സ്വന്തം മണ്ഡലത്തിൽ ഋഷി സുനക് കഷ്ടിച്ചാണ് കടന്നുകൂടിയത്. പാർട്ടിക്ക് അധികാരനഷ്ടത്തിന് പിറകെ രാജിവെച്ച സുനക് പുതിയ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുക്കപ്പെടുംവരെ പദവിയിൽ തുടരും.
ഗുജറാത്തി-ഉഗാണ്ടൻ വേരുകളുള്ള പ്രീതി പട്ടേൽ മുമ്പ് തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. പട്ടേലിനുപുറമെ, പ്രതിപക്ഷ നേതൃപദവി തേടി സുവേല ബ്രാവർമേൻ, റോബർട്ട് ജെന്റിക് എന്നിവരും മത്സര രംഗത്തുണ്ടാകും.
dsgdfg