ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു


ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. സിചുവാൻ പ്രവിശ്യയിലെ സിഗോങ് നഗരത്തിലെ ഹൈടെക് സോണിൽ സ്ഥിതി ചെയ്യുന്ന 14 നില കെട്ടിടത്തിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 75 ഓളം പേരെ പുറത്തെടുത്തതായി പ്രാദേശിക അഗ്നിശമനസേന അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ നിർമാണപ്രവർത്തനങ്ങൾ മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ അയച്ചതായി ചൈനയുടെ എമർജൻസി മാനേജ്‌മെൻ്റ് മന്ത്രാലയവും നാഷണൽ ഫയർ ആൻഡ് റെസ്‌ക്യൂ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു. കർശനമായ പ്രതിരോധ നടപടികൾ നടപ്പാക്കാൻ പ്രസിഡൻറ് ഷി ജിൻപിങ് നിർദ്ദേശങ്ങൾ നൽകുന്നതിനിടയിലും ചൈനയിൽ തീപിടിത്ത അപകടങ്ങൾ വർധിക്കുകയാണെന്ന് റിപ്eപോർട്ടുകൾ പറയുന്നു.

article-image

asff

You might also like

Most Viewed