തായ്‍ലൻഡിലെ ഹോട്ടലിൽ ആറു വിദേശികൾ സയനൈഡ് ഉള്ളിൽചെന്നു മരിച്ചനിലയിൽ


ബാങ്കോക്ക്: തായ്‍ലൻഡിലെ ബാങ്കോക്ക് ഗ്രാൻഡ് ഹയാത്ത് എറവാൻ ഹോട്ടലിൽ ആറു വിദേശികളെ സയനൈഡ് ഉള്ളിൽചെന്നു മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചവരിൽ ഒരാളാണ് കൊലയാളിയെന്ന് സംശയിക്കുന്നു. മരിച്ച ആറു പേരും വിയറ്റ്നാമീസ് വംശജരാണ്. ഇവരിൽ പലർക്കും യു.എസ്. പാസ്പോർട്ടുള്ളതായും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തിരയുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവർ മുറിയെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ തിതി സാങ്‌സവാങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച വൈകി ഹോട്ടൽ സന്ദർശിച്ച തായ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ വിഷയത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. ടൂറിസത്തെ ബാധിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ ഏജൻസികൾക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

article-image

ewrewr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed