സിറിയയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാപിച്ചു
ഡമാസ്‌കസ്: സിറിയയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാപിച്ചു. 250 സീറ്റിലേക്ക് 1,516 സ്ഥാനാർഥികളാണ് മത്സരിച്ചത്. 2011 മുതൽ ആഭ്യന്തരയുദ്ധം നടക്കുന്ന രാജ്യത്ത് വിമതരുടെ അധീനതയിലുള്ള വടക്കു പടിഞ്ഞാറു ഭാഗങ്ങളും അമേരിക്കൻ പിന്തുണയോടെ കുർദുകൾ നിലയുറപ്പിച്ചിരിക്കുന്ന വടക്കുകിഴക്കൻ ഭാഗങ്ങളും ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ്.
2000 മുതൽ സിറിയയുടെ പ്രസിഡന്റായ ബാഷർ അൽ അസദ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സൂചന. രാജ്യത്തെ ഭരണഘടനയനുസരിച്ച് 2028 വരെയേ അസദിന് തുടരാനാകുവെങ്കിലും വീണ്ടും അധികാരത്തിലെത്തുന്നതോടെ നിയമത്തിൽ ഭേദഗതി വരുത്തുമെന്നും കരുതപ്പെടുന്നു.
jjk