ഗാസയിൽ കെട്ടിടാവശിഷ്ടം നീക്കാൻ 15 വർഷമെടുക്കുമെന്ന് യുഎൻ സംഘടന
ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിൽ ഇതുവരെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷമെങ്കിലുമെടുക്കുമെന്ന് യുഎന്നിന്റെ റിലീഫ് ആൻഡ് വർക്ക്‌സ് ഫോർ പലസ്തീൻ റെഫ്യൂജീസ് (യുഎൻആർഡബ്ല്യൂഎ).
പ്രദേശം വീണ്ടും വാസയോഗ്യമാക്കണമെങ്കിൽ 4 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യണം. 100 ട്രക്കുകൾ ഉപയോഗിച്ച് 15 വർഷം പ്രവർത്തിച്ചാലേ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാകൂ. ഇതിന് 50 കോടി ഡോളർ (417 കോടി രൂപ) ചെലവുവരുമെന്നും സംഘടന വ്യക്തമാക്കി.
ോേ്്േ