സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു


മൊഗദിഷു: ആഫ്രിക്കൻരാജ്യമായ സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ മൊഗാദിഷുവിലെ പ്രശസ്തമായ കഫേയ്ക്കു പുറത്തായിരുന്നു കഴിഞ്ഞ ദിവസം രാത്രി സ്ഫോടനമുണ്ടായത്. യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ കണ്ടുകൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്.

ആക്രമണസമയം കഫേയിൽ നിറയെ ആളുകളുണ്ടായിരുന്നു. സ്ഫോടനത്തിൽ നിരവധി കാറുകൾ തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കു കേടുപാടുകളുണ്ടായി. ഇസ്‌ലാമിക ഭീകരസംഘടനയായ അൽ-ഷബാബ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

article-image

asdasd

You might also like

Most Viewed