93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്ലൻഡ്


ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി 93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ് സർക്കാർ . തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാർക്കു വീസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് നീക്കം.

തായ്‌ലൻഡിലെ സന്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങൾ, മലനിരകൾ, ബീച്ചുകൾ, നിശാ ആഘോഷം തുടങ്ങിയവയാണ് ടൂറിസ്റ്റുകളെ തായ്‌ലൻഡിന്റെ മുഖ്യ ആകർഷണം.

article-image

xzzx

You might also like

Most Viewed