അമേരിക്കൻ പ്രസിഡന്‍റിന്‍റെ നേർക്കുണ്ടായ വധശ്രമം സീക്രട്ട് സർവീസിന്‍റെ പരാജയമെന്ന് വിലയിരുത്തൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റിന്‍റെ നേർക്കുണ്ടായ വധശ്രമം സീക്രട്ട് സർവീസിന്‍റെ പരാജയമെന്ന് വിലയിരുത്തൽ. പ്രത്യേക സുരക്ഷാ വിഭാഗമാണ് സീക്രട്ട് സർവീസ്. ഭരണത്തിലിരിക്കുന്നതും ഭരണമൊഴിഞ്ഞതുമായ പ്രസിഡന്‍റുമാർക്ക് സുരക്ഷ നല്കുക എന്ന ഒറ്റ ചുമതലയേ സീക്രട്ട് സർവീസിനുള്ളൂ. ട്രംപ് പ്രസംഗിക്കുന്ന വേദിയിൽനിന്ന് 150 മീറ്ററിൽ താഴെ ദൂരമുള്ള കെട്ടിടത്തിനു മുകളിൽ യന്ത്രത്തോക്കുമായി അക്രമി കയറിപ്പറ്റിയതെങ്ങനെ എന്ന ചോദ്യമുയരുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വധിക്കുന്നതിനു മുന്പേ അക്രമിക്കു വെടിയുതിർക്കാൻ കഴിഞ്ഞത് ആശ്ചര്യകരമാണെന്നാണ് അമേരിക്കയിലെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയിലെ ഉദ്യോഗസ്ഥർ പറഞ്ഞത്.
ട്രംപിനു നേർക്കുണ്ടായ വധശ്രമത്തെക്കുറിച്ചുള്ള വിശദീകരണം അമേരിക്കൻ ജനത ആവശ്യപ്പെടുന്നതായി ജനപ്രതിനിധിസഭയിലെ അന്വേഷണ സമിതിയായ ഓവർസൈറ്റ് കമ്മിറ്റി വ്യക്തമാക്കിക്കഴിഞ്ഞു. സീക്രട്ട് സർവീസ് മേധാവി കിംബർലി ചിയാറ്റിൽ 22ന് ഹാജരായി വിശദീകരണം നല്കാനാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. സീക്രട്ട് സർവീസും ആഭ്യന്തര സുരക്ഷാ വകുപ്പും എഫ്ബിഐയും ഉൾപ്പെടുന്ന സംഘമാണ് ട്രംപിനെതിരായ വധശ്രമം അന്വേഷിക്കുക. എഫ്ബിഐ ആണ് സംഘത്തിനു നേതൃത്വം നല്കുന്നത്.
ിരപിരപ