നേപ്പാളിൽ കെപി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച


കാഠ്‌മണ്ഡു: നേപ്പാളിൽ കെപി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള മമന്ത്രിസയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പുഷ്‌പ കമൽ ദാഹാൽ പ്രചണ്ഡയ്‌ക്കെതിരായ അവിശ്വാസ പ്രമേയം 63നെതിരെ 194 വോട്ടിന്‌ പാസായിരുന്നു. കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ നേപ്പാൾ യൂണിഫൈഡ്‌ മാർക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ (സിപിഎൻയുഎംഎൽ) നേതാവാണ്‌ കെ പി ഒലി. സിപിഎൻയുഎംഎൽ മുന്നണിയിൽനിന്ന്‌ പിന്മാറുകയും പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ്‌ പ്രചണ്ഡ വിശ്വാസവോട്ട്‌ തേടിയത്‌.
നേപ്പാളി കോൺഗ്രസുമായി ചേർന്നാണ്‌ സിപിഎൻയുഎംഎൽ പുതിയ സർക്കാർ രൂപീകരിക്കുക. നേപ്പാളി കോൺഗ്രസിന്‌ 89 സീറ്റും സിപിഎൻയുഎംഎല്ലിന്‌ 78 സീറ്റുമാണുള്ളത്‌.

article-image

ോേിോി

You might also like

Most Viewed